Press "Enter" to skip to content

കരിപ്പൂർ എയർപൊർട്ട് കള്ളന്മാരുടെ താവളമോ..? മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയില്ലേ..?

മലപ്പുറം: മോഷ്ടാക്കളുടെ താവളമാണോ കോഴിക്കോട് കരിപ്പൂർ വിമാനത്താവളമെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ദിവസങ്ങൾക്ക് മുമ്പ് അവധിക്കായി നാട്ടിലേക്കെത്തിയ പ്രവാസിക്ക് വിമാനത്താവളത്തിൽ നിന്നും നഷ്ടപ്പെട്ടമായത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ലഗേജായിരുന്നു. വർഷങ്ങൾ തുടർന്ന പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് മാടങ്ങുന്ന ഓരോ പ്രവാസിയും ഭീതിയോടെയാണിപ്പോൾ കരിപ്പൂർ വിമാനത്താവളം മുറിച്ചുകടക്കുന്നത്. സമാനമായ പരാതികൾ സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കരിപ്പൂരിലെ കണക്ക് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

കിരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജ് നഷ്ടമാകൽ തുടർക്കഥയായിരിക്കുകയാണിപ്പോൾ. വർഷങ്ങളുടെ അധ്വാനത്തിൽ നിന്നും സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വാങ്ങികൊണ്ട് വരുന്നതും മറ്റു പലർക്കും നൽകാൻ ഏൽപ്പിച്ചതുമായ നിരവധി വിലപിടിപ്പുള്ള ബാഗുകളും വസ്തുക്കളുമാണ് ഇവർക്ക് ഇവിടെ വച്ച് നഷ്ടമാകുന്നത്. അഞ്ച് മാസത്തിനിടെ കരിപ്പൂർ പൊലീസ്റ്റേഷനിൽ മാത്രം 14 പരാതികളാണ് ലഗേജ് നഷ്ടപ്പെന്ന് കാണിച്ച് ലഭിച്ചത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും തുടർ നടപടികളിൽ പ്രവാസികൾ താൽപര്യം കാണിക്കാത്തത് അന്വേഷണം വഴിമുട്ടുകയാണ് പതിവ്.

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്കെത്തുന്ന അധികം പ്രവാസികൾക്കും കുറഞ്ഞ ദിവസങ്ങൾ മാത്രമായിരിക്കും അവധി. ഈ ദിവസങ്ങൾ കേസിന്റെ പിന്നാലെ കൂടേണ്ടി വരുമെന്നതാണ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ബാഗിന്റെ സൈഡ് പോക്കറ്റിൽ സൂക്ഷിക്കുന്ന മൊബൈൽ ഫോണുകളും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും നഷ്ടമാകുന്നത് നിത്യ സംഭവമാണ്. ദൂരെ നാടുകളിലുള്ള പലരും ഇത് പരാതിപ്പെടുക പോലുമില്ല. ലഭിച്ച പരാതികളെ തുടർന്ന് കരിപ്പൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

സിസി ക്യാമറ ദൃശ്യങ്ങളിലുള്ള പരിശോധനയിൽ മോഷ്ടാക്കളെയോ കൃത്യം നടത്തുന്നതായോ ഇല്ല. യാത്രക്കാരാണ് മോഷ്ടാക്കളെങ്കിൽ കാമറയിൽ നിന്ന് മറയാൻ പറ്റില്ല, ഇത് കാമറ എവിടെയെല്ലാം ഉണ്ടെന്ന് എത്രദൂരം പകർത്താൻ കപ്പാസിറ്റിയുണ്ടെന്നുമെല്ലാം അറിയാവുന്ന എയർപോർട്ട് ജീവനക്കാർ തന്നെയാകാം എന്നതാണ് പൊലീസിന്റെ വിലയിരുത്തൽ.

മോഷ്ടാക്കളുടെ ദൃശ്യം സിസി ടിവിയിൽ പതിയാത്തത് സ്‌ക്രീനിംങ് ഉദ്യോഗസ്ഥരാകാം കൃത്യത്തിനു പിന്നിലെന്ന് ബലപ്പെടുത്തുന്നതാണ്. എയർപോർട്ടിനുള്ളിൽ പലയിടങ്ങളിലും സിസി ക്യാമറകൾ എത്താത്തയിടങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം പുതിയ ക്യാമറകൾ സ്ഥാപിക്കാനും നിലവിലുള്ള മങ്ങിയ ക്യാമറകൾക്കു പകരം കൂടുതൽ പവറുള്ളത് സ്ഥാപിക്കുകയും ചെയ്താൽ മാത്രമെ മോഷ്ടാക്കളെ പിടികൂടാൻ സാധിക്കൂവെന്ന് കരിപ്പൂർ എസ്.ഐ പറഞ്ഞു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ഗൾഫ് യാത്രക്കാരാണ് കരിപ്പൂ രിൽ അതികവും കൊള്ള ചെയ്യപെടുന്നത്, എയർ ഇന്ത്യ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നതാണ് അനുഭവകഥ. എനി ഞങ്ങൾ വിട്ടുവീഴ്ചക്കില്ല. എം.ഡി.എഫ്. ശക്തമായി നേരിടും. എയർപ്പോർട്ടിലെ കൊള്ള ദുബായിയിലോ, വിമാന കൊള്ള ജി.സി.സി. രാഷട്രങ്ങളിലെ വിമാനതാവളങ്ങളി ൽ നടക്കുവാൻ സാധ്യതയില്ല. കരിപ്പുരിലെ എയർപ്പോർട്ട് അതോറിറ്റി വിഭാഗം ശക്തവും സുതാര്യവുമാണ്. കസ്റ്റംസ് -എയർലൈൻ ഓപ്പ റേറ്റർമാരുടെ ഉത്തരവാദിത്വബോധമില്ലായ്മയാണ് യാത്രക്കാരെ കൊള്ളയടിക്കുവാൻ കാരണമാവുന്ന ത്. ഈ തട്ടിപ്പ് എന്നെന്നേക്കുമായി അവസാനിപ്പിക്കണം.

കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് തുട ങ്ങുവാൻ പോകുന്നു, പുതിയ ടെർമിനൽ നിർമ്മാണം പൂർത്തിയാവുന്നു. കരിപ്പൂർ ഉന്നതിയിൽ കുതിക്കാ ൻ പോകുന്ന വേളയിൽ കൊള്ളക്കരുടെ വളർച്ച അടിച്ചമർത്തിയേ പറ്റൂ. പത്തോളം യാത്രക്കാരുടെ ബാഗുകൾ ഓപ്പറേഷൻ എയർപ്പോർട്ട് മാഫിയ കുത്തി തുറന്നിട്ടുണ്ട്. കേവലം ഏഴ് ദിവസത്തെ ലീവിന് നാട്ടിൽ എത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീൻ എന്ന പ്രവാസിയുടെ ബാഗിന്റെ പുട്ട് മുറിച്ചിട്ടാണ് സംസങ്ങ് A5 ഫോണും മറ്റു സാധനങ്ങളും മോഷട്ടിച്ചത്.

തുടർന്ന് മറ്റുള്ള യാത്രക്കാരും ബാഗുകൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായി. 2 പവൻ വരുന്ന സ്വർണ്ണാഭരണം, വാച്ച്, മോബൈൽ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ജിയാസു ദ്ദീന്റെ കൂടെയുള്ള യാത്രക്കാരന്റെ ബാഗിൽ നിന്നും അപ്രത്യക്ഷമായത്. മറ്റൊരു ബാഗിൽ നിന്നും 1000 ദിർഹവും, ഫോണും, ഇലക്ട്രോണിക് ഉപകരണ ങ്ങളും കളവുപോയി, ചില യാത്രക്കാരുടെ ബാഗുകൾ പൊട്ടിച്ചിട്ടുണ്ട്. അത്യാവ ശ്യം വിലപിടിപ്പുള്ള വസ്തുക്കൾ പൊട്ടിച്ച ബാഗുകളി ളൽ ഉണ്ടായിട്ടും കള്ളന്മാർ എടുക്കാതെ വെറുതെ വിട്ട വിചിത്രമായ സംഭവവും ഇന്ന് നടന്നു.

ദുബായിയിൽ നിന്നും ഇന്ന് രാവിലെ 7.20ന് കരിപ്പൂരിൽ ഇറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ IX 344 എന്ന വിമാനത്തിൽ വന്ന യാത്രക്കാരെയാണ് പരക്കെ കൊള്ളയടിച്ചത്. താമരശ്ശേരി സ്വദേശിയായ അസീ സ് അടക്കം ഒട്ടേറെ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ എയർ ഇന്ത്യ വിമാനങ്ങളിൽ നിന്നാണ് കളവു് പോകുന്നത്. ഗൾഫിൽ നിന്നും വിമാനം കയറുമ്പോൾ വിമാനത്തിന്റെ എൻട്രി പോയന്റിൽ നിന്നും ഹാന്റ് ബഗ്വേജുകൾ കാബിനിൽ കയറ്റാൻ അനുവദിക്കാതെ കാർഗ്ഗോ വിഭാഗത്തിലേക്ക് മാറ്റുന്നു.. വിമാനങ്ങളിലെ കാബിനു കൾ നിറയുമ്പോഴാണ് ഇങ്ങിനെ ചെയ്യുക. യാത്രക്കാരാണെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഹാന്റ് ബഗ്വേജിലാണ് സൂക്ഷിക്കുക. എയർലൈന്പൂർണ്ണ ഉത്തരവാദിത്വം വേണം ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ കസ്റ്റംസ്, എയർപ്പോർട്ട് വിഭാഗങ്ങളുമാ യി ഇന്ന് രാവിലെ ബന്ധപ്പെട്ടു.. അവരെല്ലാം സ്വയം രക്ഷക്ക് ശ്രമിക്കുന്നു. കരിപ്പൂ രിൽ നിന്നും കളവ് നടക്കുന്നില്ല എന്നും പറയുന്നു. വിമാന കമ്പനി എന്ത് കൊണ്ട് വിമാനം പുറപ്പെട്ട സ്റ്റേഷനിൽ (ദുബായ്) പരാതി പെടുന്നില്ല.

കരിപ്പൂരിൽ വിമാന ത്തിന്റെ അടി ഭാഗത്ത് നിന്ന് കാർഗ്ഗോ ഇറക്കുന്ന തൊഴിലാളികളിൽ വിശ്വാസ യോഗ്യമായ നിരീക്ഷണ സംവിധാനം ഏർപ്പാടാക്കണം. യാത്രക്കാരന്റെ ബഗ്വേജ് കൊള്ളയടിക്കുന്ന സംഭവങ്ങൾ ഇന്ത്യാമഹാരാജ്യത്തിന് തന്നെ നാണകേടാണ്. സുരക്ഷാ ഭീഷണിയാണിത്. യാത്രക്കാർക്കും, യാത്രക്കാരുടെ ബഗ്വേജിനും സുരക്ഷ നൽകാൻ കഴിയാത്ത എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ സ്റ്റേഷൻ മാനേജർമാർ സൂട്ടണിഞ്ഞ് നടക്കുന്നത് ആർക്ക് വേണ്ടിയാണ്.( കെ.എം.ബഷീർ.പ്രസിഡണ്ട്. മലബാർ ഡവലപ്പ്മെന്റ് ഫോറം.കോഴിക്കോട്, 974747 8000 Date 20.2.2018 കരിപ്പൂർ വിമാനതാവളത്തിലെ ബഗ്വേജ് മോഷണം അവസാനിപ്പിക്കുവാൻ താഴെ കാണുന്ന ഏതാനും നിർദേശങ്ങൾ ഞങ്ങൾ അധികൃതർക്ക് സമർപ്പിച്ചിരിക്കുന്നു. അത് പരിഗണനയിലാണെന്ന് എയർപ്പോർട്ട് അധികാരികൾ അറിയിച്ചു.

error: Content is protected !!