Press "Enter" to skip to content

ഉടന്‍ പണത്തില്‍ വന്നു വൈറലായ ഒരു മൊഞ്ചത്തി… എത്തിയത് ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി…

കൊച്ചി: ഉടന്‍ പണത്തില്‍ വന്നു വൈറലായ ഒരു മൊഞ്ചത്തി. പ്ലസ്ടുകാരിയായ ഷാഹിനയാണ് ഉടന്‍പണത്തില്‍ പങ്കെടുത്ത് സമൂഹമാധ്യമത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയത്. അവതാരകരുടെയും കാണികളുടെയും ചോദ്യങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കിയാണ് ഈ മിടുക്കി താരമായത്.

പറവൂര്‍ സ്വദേശിനിയായ ഷാഹിന ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിക്കഴിഞ്ഞു.
ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി മാത്രമാണ് ഷാഹിന ഉടന്‍ പണത്തില്‍ മല്‍സരിക്കാനെത്തിയത്, അധികമൊന്നും വേണ്ട ഒരു അയ്യായിരം രൂപയെങ്കിലും കിട്ടിയാല്‍ താന്‍ ഹാപ്പിയായെന്നും പറഞ്ഞു കക്ഷി.

ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു പരിപാടിക്കിടെ ഷാഹിനയുടെ വാക്കുകള്‍, വാപ്പക്ക് ആക്രിയാണ് ജോലി, അതുംപറഞ്ഞ് കാഴ്ചക്കാരിലാരോ കളിയാക്കിയപ്പോള്‍ സിനിമാ സ്റ്റൈലില്‍ മറുപടി പറയാനും ഈ സുന്ദരി മറന്നില്ല. ആക്രിയെന്നു വിളിച്ച മാക്രീ എന്നു തുടങ്ങിയ പഞ്ച് ഡയലോഗിലൂടെ മമ്മൂട്ടിയെ അനുകരിച്ചു കാണികളെ കയ്യിലെടുക്കുകയും ചെയ്തു ഷാഹിന.

റിയല്‍ ലവ് സ്റ്റാര്‍ട്ട്സ് ആഫ്റ്റര്‍ നിക്കാഹ് എന്നു പറഞ്ഞ് അവതാരകരെയാകെ ഞെട്ടിക്കുകയും ചെയ്തു ഷാഹിന. എന്തായാലും വടക്കന്‍ പറവൂരിലെ കാണികളും ഷാഹിന എന്ന മൊഞ്ചത്തിയുമാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. ആര്‍ജെ മാത്തുക്കുട്ടിയും കലേഷുമാണ് ഉടന്‍ പണത്തിലെ അവതാരകര്‍.

error: Content is protected !!