Press "Enter" to skip to content

പ്രവാസികൾക്ക് സന്തോഷ വാർത്ത.! 46 കിലോ ലഗേജും ഏഴ് കിലോ ഹാന്റ് ബാഗും..! ഗൾഫ് എയർ കോഴിക്കോട്ടേക്ക്

ബഹ്റൈന്റെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ അബൂദബി, ദുബൈ എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. ജൂൺ 15 മുതലാണ് സർവീസ് തുടങ്ങുക.

അബൂദബിയിൽനിന്നും ദുബൈയിൽനിന്നും കണക് ഷൻ വിമാനത്തിൽ യാത്രക്കാരെ ബഹ് റൈനിലെത്തിച്ച് അവിടെനിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനമാണ് സർവീസ് നടത്തുക. അബൂദബിയിൽനിന്ന് രാത്രി 7.20നും ദുബൈയിൽനിന്ന് രാത്രി 7.10നുമാണ് വിമാനങ്ങൾ.

ബഹ്‍റൈനിൽനിന്ന് പുറപ്പെട്ട് വിമാനം പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും. തിരിച്ച് പുലർച്ചെ 4.50ന് പുറപ്പെടുന്ന വിമാനം രാവിലെ 7.20ന് ബഹ്‍റൈനിൽ എത്തും. അവിടെനിന്ന് ദുബൈയിലേക്ക് രാവിലെ 7.20നും അബൂദബിയിലേക്ക് രാവിലെ 9.40നുമാണ് കണക് ഷൻ വിമാനം.

ദുബൈയിലേക്കുള്ള വിമാനം രാവിലെ 9.30നും അബൂദബിയിലേക്കുള്ള വിമാനം രാവിലെ 11.50നും എത്തിച്ചേരും. 46 കിലോ സൗജന്യ ലഗേജും ഏഴ് കിലോ ഹാന്റ് ബാഗും കൊണ്ടുപോകാമെന്നത് യാത്രക്കാരെ ആകർഷിക്കും. ട്രാവൽ ഏജൻസികൾ ടിക്കറ്റ് ബുക്ക് ചെയ്‍ത് തുടങ്ങിയതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

error: Content is protected !!