Press "Enter" to skip to content

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷ്​റഫ്​ താമരശ്ശേരിയെ കുറിച്ച് നിങ്ങൾ അറിയേണ്ടത്..!

ശ്രീദേവിയുടെ മൃതദേഹം അന്വേഷണങ്ങളും പോസ്​റ്റ്​മോർട്ടവും നടപടിക്രമങ്ങളും നടത്തിയ ദുബൈ അധികൃതർ മൃതദേഹം ഇന്ത്യക്ക്​ കൈമാറിയത്​ ഒരു മലയാളിയിലൂടെയാണ്​. അഷ്​റഫ്​ താമരശ്ശേരി എന്നയാൾ.
ആരോരും തുണയില്ലാത്ത ആയിരക്കണക്കിന്​ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്കയച്ച അഷ്​റഫിന്​ പ്രവാസി ഭാരതീയ പുരസ്​കാരമൊക്കെ കിട്ടിയിട്ടുണ്ട്​… പ്രവാസി ഭാരതീയ പുരസ്​കാരമൊക്കെ കിട്ടിയ ആള്​ ഒരു വലിയ സംഭവമായിരിക്കും എന്ന് കരുതണ്ടാ… ആളൊരു തനി നാടൻ കോഴിക്കോടൻ. താൻ ചെയ്​ത​തൊന്നും വലിയ കാര്യമാണെന്ന്​ കരുതാത്ത ഒരാൾ.

കെ.എ. സൈഫുദ്ദീൻ അദ്ധേഹത്തെ കുറിച്ച് എ​ഴുതുന്നു…
———————
കോഴിക്കോട്​ നഗരത്തിലെ കെ.പി. കേശവമേനോൻ ഹാളിൽ ഒരു പുസ്​തകപ്രകാശന ചടങ്ങിലായിരുന്നു അഷ്​റഫിക്കായെ കണ്ടത്​. അഷ്​റഫ്​ താമരശ്ശേരിയുടെ ജീവിതം കേന്ദ്രമാക്കി കെ.പി. സുധീര എഴുതിയ നോവൽ ‘സ്വർഗവാതിലി’​​​​െൻറ പ്രകാശനം. അവസാന ഉൗഴത്തിൽ അഷ്​റഫിക്ക സംസാരിച്ചപ്പോൾ കണ്ണീരടക്കാൻ പാടുപെടേണ്ടിവന്നു…‘‘ഇൗ നാട്ടിൽ ജീവിക്കാൻ ഗതിയില്ലാഞ്ഞിട്ടാണ്​ വിറ്റും പെറുക്കിയും പ്രവാസ ജീവിതത്തിന്​ പലരും മരുഭൂമിയിലേക്ക്​ പോകുന്നത്​. തിരികെ വരു​േമ്പാ അവരുടെ സമ്പാദ്യം കുറേ രോഗങ്ങൾ മാത്രമായിരിക്കും. അതിനിടയിൽ പലരും അവിടെത്തന്നെ മരിച്ചുവീഴും. അവസാനമായെങ്കിലും ഒന്നു കാണാൻ കാത്തിരിക്കുന്ന ബന്ധുക്കൾക്കായി അവരുടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരു​േമ്പാൾ സങ്കടപ്പെടുത്തുന്ന ഒരു കാഴ്​ചയുണ്ട്​. ഇന്ത്യൻ എയർലൈൻസുകാർ മരിച്ചവ​​​​െൻറ ശരീരം തൂക്കിനോക്കും. തൂക്കത്തിനനുസരിച്ച്​ പണം കൊടുത്താലേ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരൂ…ആ മരിച്ച മനുഷ്യൻ അവിടെ കിടന്ന്​ അധ്വാനിച്ചതി​​​​െൻറ പങ്ക്​ അനുഭവിച്ചവരാണ്​ ഇൗ നാടും. മൃതദേഹം കൊണ്ടുവരുന്നതിന്​ ഫീസ്​ വാങ്ങിക്കോളൂ… പക്ഷേ, അവരുടെ ശരീരം ദയവായി തൂക്കി നോക്കരുത്​…’’ അദ്ദേഹത്തി​​​​െൻറ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിന്നിരുന്നു. ഞെട്ടലോടെ അത്​ കേട്ടിരുന്ന സദസ്സിൽ കണ്ണീരണിയാത്തവർ ചുരുക്കമായിരുന്നു… എം.ജി.എസ്​. നാരായണ​​​​െൻറ കൈയിൽനിന്ന്​ പുസ്​തകം ഏറ്റുവാങ്ങിയ നടൻ ഇബ്രാഹിം കുട്ടിയും മൃതദേഹം തൂക്കുന്ന ഇന്ത്യൻ എയർലൈൻസി​​​​െൻറ അശ്ലീലത്തെക്കുറിച്ച്​ വികാരഭരിതനായിരുന്നു…

നമ്മുടെ തൊട്ടയൽപക്കത്തെ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും പാക്കിസ്​താനുമൊക്കെ ഗൾഫ്​ രാജ്യങ്ങളിൽ മരിക്കുന്ന അവരുടെ പൗരന്മാരെ വിമാന ചെലവ്​ നൽകി നാട്ടിലെത്തിക്കു​േമ്പാൾ ഇന്ത്യയിൽ അങ്ങനെയൊരു സംവിധാനമില്ല എന്നത്​ ഞെട്ടിക്കേണ്ട വാർത്ത തന്നെയാണ്​. പ്രവാസികൾ പിരിവിട്ടും ചില സന്നദ്ധ പ്രവർത്തകരുടെയും ഉദാരമതികളുടെയും സ്​നേഹസൗമനസ്യങ്ങളുമാണ്​ മരിച്ചവ​​​​െൻറ ദേഹം നാട്ടിലെത്തിക്കുന്നത്​. ശ്രീദേവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടാൻ ദുബൈ പൊലീസ്​ മോർച്ചറിക്കു മുന്നിൽ എംബസി ഉദ്യോഗസ്​ഥന്മാരുണ്ടായിരുന്നു. കാറിൽ എംബസി സീലുമായി കാത്തുനിന്നു അവർ. കാരണം, മരിച്ചത്​ ഒരു താരമാണ്​. തൊഴിൽ തേടിപ്പോയ ഒരു ​െതാഴിലാളിയല്ല. എംബസികൾക്കെതിരെ പ്രവാസികൾ എല്ലാ കാലത്തും പരാതി മാത്രമേ പറയാറുള്ളു. മറിച്ചൊന്ന്​ പറയാൻ എംബിസ്​ ഉദ്യോഗസ്​ഥർ അവസരം കൊടുത്തിട്ടുണ്ടാവില്ല.

ആ സംവിധാനമാണ്​ ഗ്രീസിട്ട ചക്രം കണക്കെ ദുബൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത്​. അത്രയില്ലെങ്കിലും മരിച്ചുവീഴുന്ന പ്രവാസികളുടെ കാര്യത്തിലെങ്കിലും കാണിക്കണം സാറന്മാരേ ഒരൽപം ജാഗ്രത. കുറഞ്ഞപക്ഷം മരിച്ചവ​​​​െൻറ ശരീരം തൂക്കിനോക്കി വിലയിടുന്ന ഇൗ വൃത്തികെട്ട ഏർപ്പാടെങ്കിലും അവസാനിപ്പിക്കണം…അനേകായിരം മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച അഷ്​റഫ്​ താമരശ്ശേരിക്ക്​ രേഖാമൂലം ദുബൈ അധികൃതർ ശ്രീദേവിയുടെ മൃതദേഹം കൈമാറു​േമ്പാൾ അതിലൊരു അഭ്യർഥനയുണ്ട്​. സന്ദേശമുണ്ട്​. ശ്രീദേവിയുടെ മൃതദേഹം തൂക്കി​േനാക്കാതെ നാട്ടിലെത്തിച്ചതുപോലെ അവിടെ മരിച്ചുവീഴുന്ന ഒാരോ മനുഷ്യരെയും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥന. ശ്രീദേവിയുടെ മരണത്തി​​​​െൻറ സാഹചര്യത്തിലെങ്കിലും നമ്മുടെ അധികൃതർ ഇൗ വൃത്തികേട്​ അവസാനിപ്പിച്ചെങ്കിൽ.കാരണം, നമ്മുടെ നാടി​​​​െൻറ ഇൗ പളപളപ്പുണ്ടല്ലോ അത്​ വിപ്ലവത്തിലൂടെ നേടിയെടുത്തതല്ല, പ്രവാസികളുടെ വിയർപ്പിൽനിന്നുണ്ടായതാണ്​…
—————–

റമദാനിലും ദിവസേന ചുരുങ്ങിയത് രണ്ടോ മൂന്നോ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ അയക്കുന്നുണ്ട്​ അഷ്​റഫ്​ താമരശ്ശേരി. പുലർച്ചെ വീട്ടിൽ നിന്നിറങ്ങി പ്രവർത്തികൾ തുടങ്ങിയാലും രേഖകൾ ശരിയാക്കി വരുമ്പോഴേക്കും വൈകുന്നേരമാകും. നോമ്പി​​െൻറ ക്ഷീണം ഒരു വശത്തും 50 ഡിഗ്രി വരുന്ന ചൂട് മറു വശത്തും. അൽപനേരമൊന്നു വിശ്രമിക്കാന്‍ ശരീരം നിർബന്ധിക്കു​േമ്പാഴും അങ്ങിനെ ചെയ്​താൽ ഒരുപക്ഷേ ഏതെങ്കിലുമൊരു മനുഷ്യ​​െൻറ ഭൗതിക ശരീരം നാട്ടി​െലത്തുന്നത്​ വൈകിയാലോ എന്ന്​ മനസ്​ വ്യാകുലപ്പെടുന്നതോടെ പിൻതിരിയും.

വീട്ടുകാരിയുടെ വിളി ഇടയ്ക്കിടെ വരും, ഇന്നെങ്കിലും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനുണ്ടാകുമോ എന്നന്വേഷിച്ച്. നോമ്പ് പലപ്പോഴും പാതി വഴിയിലാണ് തുറക്കാറ്​. ഏതെങ്കിലും സിഗ്​നലില്‍ എത്തുമ്പോള്‍ പൊലീസ് നല്‍കുന്ന ഇഫ്താര്‍ വിഭവങ്ങളാണ് മിക്കപ്പോഴും ഒത്തുവരാറുള്ളത്. വണ്ടിയിലിരുന്ന്​ നോമ്പ് തുറന്ന് അടുത്ത് കാണുന്ന പള്ളിയില്‍ കയറി നമസ്കരിച്ച് വീട്ടിലേക്ക് മടങ്ങും. സുഹൃത്തുക്കളും കൂട്ടായ്മയും നോമ്പ് തുറക്ക് ക്ഷണിക്കുമ്പോള്‍ പരമാവധി ഒഴിവാക്കുകയാണ് പതിവ്. നോമ്പു തുറ സമയത്ത് എത്താന്‍ കഴിയില്ല എന്നതു തന്നെ കാരണം.

ജ്യേഷ്ഠ സഹോദരനെ പോലെ സ്​നേഹിക്കുന്ന ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ അടുത്തിടെ നോമ്പ് തുറക്ക് നിർബന്ധപൂർവം ക്ഷണിച്ചു. ആ സ്​നേഹബുദ്ധിക്കു വഴങ്ങി വരാമെന്ന്‍ ഏറ്റു. അന്നാകട്ടെ പതിവിലേറെ തിരക്ക്. ഒരു വിധം അവസാനിപ്പിച്ച് സോനാപൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ സമയം ഏഴു മണിയോടടുത്തു.

ദുബൈ വേള്‍ഡ് ട്രേഡ് സ​െൻററിലെ മജ്​ലിസിൽ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു. നേരേ മജ്‌ലിസിലേക്ക് ഓടിക്കയറി. ഈത്തപ്പഴവും വെള്ളവും കൊണ്ട് നോമ്പ് തുറന്നു. കിതപ്പ് വിട്ട് ചുറ്റുപാടും നോക്കിയപ്പോള്‍ ആരും പരിചയക്കാരായി കാണുന്നില്ല.

മുഴുവന്‍ അറബികളും വെള്ളക്കാരും മാത്രം. സ്​ഥലം തെറ്റിയില്ല എന്ന്​ ഉറപ്പു വരുത്താൻ പുറത്തിറങ്ങി നോക്കിയപ്പോഴാണ്‌ കാര്യം മനസിലായത്. ക്ഷണിക്കപ്പെട്ട മജ്‌ലിസ് നാലിന് പകരം മജ്‌ലിസ് രണ്ടിലാണ് താൻ ഓടിക്കയറി നോമ്പ് തുറന്നതെന്ന്. അപരിചിതരായവരു ടെ മരണോപചാര നടപടികൾ ജീവിത​വ്രതം പോലെ നിറവേറ്റുന്നതിനിടയിൽ അഷ്​റഫി​ന്​ നോമ്പുതുറക്കാൻ പോലു സമയമില്ലെന്നതാണ്​ യാഥാർഥ്യം.

കടപ്പാട് : മാധ്യമം

error: Content is protected !!