Press "Enter" to skip to content

റോബീഞ്ഞോയെ ടീമിലെത്തിക്കാൻ മറ്റ് ടീമുകളും ; ഈസ്റ്റ് ബെംഗാളിലെത്താനുള്ള സാധ്യതകൾ മങ്ങി

ബ്രസീലിയൻ സൂപ്പർ താരം റോബീഞ്ഞോ ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാളിലെത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് പുതിയ വാർത്തകൾ.

റോബീഞ്ഞോയ്ക്ക് ഈസ്റ്റ് ബെംഗാളിന് പുറമേ മറ്റ് ചില ടീമുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ താരം ഈസ്റ്റ് ബെംഗാൾ ടീമുമായി കരാറിലെത്തുന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹത്തിന്റെ ഏജൻസി തങ്ങളെ അറിയിച്ചതായി പ്രശസ്ത ബംഗാളി ദിനപത്രം ‘ഗണശക്തി’ റിപ്പോർട്ട് ചെയ്തതോടെയാണ് ഇത്.

നിലവിൽ തുർക്കി ക്ലബ്ബായ സിവാസ്പോറിന്റെ താരമാണ് റോബീഞ്ഞോ. സിവാസ്പോർ ടീം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയായതിനാലാണ് ഇപ്പോൾ അവർ റോബീഞ്ഞോയെ വിൽക്കാൻ നീക്കങ്ങൾ നടത്തുന്നത്. താരത്തിന്റെ ട്രാൻസ്ഫർ തുകയായ 16 കോടി രൂപ നൽകി അദ്ദേഹത്തെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബെംഗാൾ തയ്യാറായതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

എന്നാൽ ഈസ്റ്റ് ബെംഗാളിന് പിന്നാലെ മറ്റ് ലീഗുകളിലെ ചില ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നത് അദ്ദേഹം ഇന്ത്യയിലെത്താനുള്ളസാധ്യതകൾക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു.
ഒരു കാലഘട്ടത്തിൽ ബ്രസീൽ ദേശീയ ടീമിലെ സൂപ്പർ താരമായിരുന്നു റോബിഞ്ഞോ. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, എ.സി.മിലാൻ തുടങ്ങിയ വമ്പൻ ക്ലബ്ബുകളിൽ പന്ത് തട്ടിയ താരം ബ്രസീൽ ദേശീയ ടീമിന് വേണ്ടി 100 മത്സരങ്ങൾ കളിച്ച് 28 ഗോളുകളും നേടിയിട്ടുണ്ട്.

error: Content is protected !!